വിദ്യാഭ്യാസത്തിന്റെ അമിതമായ കേന്ദ്രീകരണം കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന ആശങ്ക പങ്കിട്ട്, ഇതൊരു സാമൂഹിക- രാഷ്ട്രീയ വിഷയമാണ് എന്നതിനൊപ്പം ഒരു അക്കാദമിക് വിഷയം കൂടിയാണെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട് പറയുന്നു.
ഭരണഘടനയുടെ സംസ്ഥാന ലിസ്റ്റിലേക്ക് വിദ്യാഭ്യാസത്തെ തിരിച്ചുകൊണ്ടുവരാൻ കേരളം ആവശ്യപ്പെടണമെന്ന നിർദേശവുമായി സ്‌കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തിന് നിയോഗിച്ച ഖാദർ കമ്മിറ്റി. സംസ്ഥാന വിഷയമായതുകൊണ്ടുതന്നെ, കേരളത്തിന് വിദ്യാഭ്യാസ മേഖലയിൽ ഏറെ മുന്നേറാനുമായി. എന്നാൽ, വിദ്യാഭ്യാസത്തിന്റെ അമിതമായ കേന്ദ്രീകരണം കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന ആശങ്ക പങ്കിട്ട്, ഇതൊരു സാമൂഹിക- രാഷ്ട്രീയ വിഷയമാണ് എന്നതിനൊപ്പം ഒരു അക്കാദമിക് വിഷയം കൂടിയാണെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട് പറയുന്നു. 2020-ലെ ദേശീയ വിദ്യാഭ്യാസ നയം കേരളത്തിന്റെ സാഹചര്യത്തിൽ വേണം നടപ്പാക്കാനെന്നും കമ്മിറ്റി നിർദേശിക്കുന്നു.
1975 വരെയാണ് വിദ്യാഭ്യാസം സംസ്ഥാന വിഷയമായി ഉണ്ടായിരുന്നത്. അടിയന്തരാവസ്ഥയിലെ ഭരണഘടനാഭേദഗതിയിലൂടെ അതിനെ കൺകറന്റ് ലിസ്റ്റിലാക്കി. പാർലമെന്റും നിയമസഭയും കൺകറന്റ് ലിസ്റ്റിലെ ഒരു വിഷയത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ നിയമം പാസാക്കിയാൽ, കേന്ദ്രം പാസാക്കിയ നിയമത്തിനാകും മുൻകൈ. ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസത്തിലെ കേന്ദ്രീകരണത്തിന് മുൻതൂക്കം നൽകുന്നതിനാൽ, കൺകറൻസ് ലിസ്റ്റിലാണെങ്കിലും കേന്ദ്ര നയങ്ങൾക്കാകും വിദ്യാഭ്യാസത്തിൽ മുൻതൂക്കം ലഭിക്കുക. അതുകൊണ്ട്, വിദ്യാഭ്യാസത്തെ സംസ്ഥാന ലിസ്റ്റിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടത് അനിവാര്യമാണെന്നാണ് റിപ്പോർട്ട് പറയുന്നത്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അടിസ്ഥാന സാക്ഷരതക്കുള്ള നിപുൺ ഭാരത് മിഷൻ പദ്ധതി എത്രത്തോളം ശാസ്ത്രീയമാണ് എന്ന സംശയവും ഖാദർ കമ്മിറ്റി റിപ്പോർട്ട് മുന്നോട്ടുവക്കുന്നുണ്ട്.
സർവീസിൽ പ്രവേശിക്കുന്നതിനുമുമ്പും ശേഷവുമുള്ള അധ്യാപക പരിശീലനത്തെക്കുറിച്ച് ദേശീയ വിദ്യാഭ്യാസ നയത്തിൽ ആശയക്കുഴപ്പമുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സ്‌കൂളുകളിൽ വിദ്യാർഥി രാഷ്ട്രീയം തിരിച്ചുകൊണ്ടുവരണമെന്നതാണ് മറ്റൊരു പ്രധാന നിർദേശം. രാഷ്ട്രീയമായ ആശയങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് സംഘം ചേർന്ന് പ്രവർത്തിക്കാൻ അനുമതി നൽകണം. ജനാധിപത്യ സംവിധാനത്തിൽ എങ്ങനെ പെരുമാറണം എന്ന കാര്യം വിദ്യാർഥികൾക്ക് അറിയേണ്ടതുണ്ട്. ജനാധിപത്യത്തിലെ പാഠ്യപദ്ധതി രാഷ്ട്രീയമുക്തമാക്കാനാകില്ല. ജീവിക്കുന്ന സമൂഹത്തിലെ എല്ലാ ചലനങ്ങളിലും പങ്കെടുക്കാനുള്ള പരിശീലനം കൂടിയാണ് വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞുവരുന്ന വിദ്യാർഥി, ഭരണഘടനാപ്രകാരം വോട്ടവകാശമുള്ള പൗരർ കൂടിയാണെന്ന കാര്യവും റിപ്പോർട്ട് ഓർമിപ്പിക്കുന്നു.
സ്കൂൾ പാർലമെന്റ് അഞ്ചാം ക്ലാസ് മുതൽ നിർബന്ധമാക്കണം. അതിൽ ജനാധിപത്യപരമായ നടപടിക്രമങ്ങൾ വിദ്യാർഥികളെ പരിശീലിപ്പിക്കണം. സ്കൂൾ ക്ലബുകൾ, അവയുടെ പ്രവർത്തനം എന്നിവയെല്ലാം പാർലമെന്റിന്റെ ഭാഗമാക്കണം.
പൂർവ വിദ്യാർഥി സംഘടനകൾക്ക് പൊതുവായ രൂപവും പ്രവർത്തന സംവിധാനവും വേണം.
ഹൈകോടതി വിധിയെതുടർന്ന് 2003-ലാണ് വിദ്യാർഥി രാഷ്ട്രീയം നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയത്.
Jai Rani Public School, Thodupuzha" width="1363" height="1013" />
ഖാദർ കമ്മിറ്റി റിപ്പോർട്ടിന് സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയെങ്കിലും പല നിർദേശങ്ങളും അപ്രായോഗികമെന്ന് പറഞ്ഞ് വിദ്യാഭ്യാസ മന്തി വി. ശിവൻകുട്ടി തള്ളിക്കളഞ്ഞിട്ടുണ്ട്. എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനം പി.എസ്.സിക്ക് വിടുന്നതിനും സ്‌കൂൾ സമയമാറ്റത്തിനും എതിരെ എൻ.എസ്.എസും എം.ഇ.എസും അടക്കമുള്ള സംഘടനകൾ രംഗത്തുവന്നതിനെതുടർന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ടെങ്കിലും കൂടിയാലോചനകൾക്കുശേഷമായിരിക്കും നടപ്പാക്കുക എന്നാണ് മന്ത്രി പറഞ്ഞത്.
Summary: Khader committee report recommendations. Campus politics should be allowed.